KollamLatest NewsKeralaNattuvarthaNews

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​ക്ര​മം : രണ്ട് യുവാക്കൾ പിടിയിൽ

മൈ​നാ​ഗ​പ്പ​ള്ളി ഷൈ​ൻ മ​ൻ​സി​ലി​ൽ ഷാ​നു (25), മൈ​നാ​ഗ​പ്പ​ള്ളി ത​ട​ത്തി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ലി​ജോ (24) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ യു​വാ​ക്ക​ൾ അറസ്റ്റിൽ. മൈ​നാ​ഗ​പ്പ​ള്ളി ഷൈ​ൻ മ​ൻ​സി​ലി​ൽ ഷാ​നു (25), മൈ​നാ​ഗ​പ്പ​ള്ളി ത​ട​ത്തി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ലി​ജോ (24) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : പൊതുവിജ്ഞാനമുണ്ടോ? എങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്വിസത്തോണിൽ പങ്കെടുക്കാം, സമ്മാനത്തുക ഒരു ലക്ഷം രൂപ വരെ

ഇ​വ​രു​ടെ സു​ഹൃ​ത്താ​യ നാ​സി​മി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു യുവാക്കൾ. ചി​കി​ത്സ​ക്കി​ടെ, പ്ര​തി​ക​ൾ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ത​ല്ലു​ക​യു​മാ​യി​രു​ന്നു. ഷാ​നു​വി​നെ​തി​രെ മോ​ഷ​ണം, മാ​ന​ഭം​ഗ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ലി​ജോ​ക്കെ​തി​രെ വി​വി​ധ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് മോ​ഷ​ണ​ക്കേ​സു​ക​ളും മാ​ന​ഭം​ഗ​ക്കേ​സും ന​ർ​കോ​ട്ടി​ക് കേ​സും നി​ല​വി​ലു​ണ്ട്.

ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഷെ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്​​ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button