KeralaLatest NewsNews

ലോകകപ്പ് : കളി തുടങ്ങും മുമ്പേയുള്ള സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം സത്യമായി

കപ്പ് , എല്ലാ കളിക്കാരും കൂട്ടാമായി പരിശ്രമിച്ചു ആസ്ട്രേലിയ കൊണ്ടുപോയി

ഇന്ത്യയെ 6 വിക്കറ്റിന് തകർത്തു ലോക കപ്പ് ഓസ്ട്രേലിയ സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ മത്സരം തുടങ്ങുന്നതിനു മുൻപേ താൻ നടത്തിയ പ്രവചനം ശരിയായതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം

ലോക കപ്പിൽ ഇന്ത്യയെ 6 വിക്കറ്റിന് തകർത്തു World cup അടിച്ച ഓസ്ട്രേലിയൻ ടീമിന് ആശംസകൾ.. (എൻ്റെ tournament തുടങ്ങുന്നതിനു മുമ്പുള്ള പ്രവചനം ശരിയായി ട്ടോ..)

read also: ബസ് സ്റ്റാന്റില്‍ വച്ച് ലൈംഗികാഭ്യര്‍ത്ഥന, അപമര്യാദയായി പെരുമാറിയ യുവാവിനെ പിടിച്ചു നിര്‍ത്തി പോലീസിന് കൈമാറി യുവതി

യഥാർഥത്തിൽ ആദ്യം ബാറ്റ് ചെയ്യുവാനുള്ള അവസരം Australia വേണ്ടെന്ന് വെച്ചപ്പോൾ അത് അവർ വരുത്തിയ mistake ആയാണ് എനിക്ക് തോന്നിയത്.. കാരണം ഫൈനൽ പോലെയുള്ള കളിയിൽ സമ്മർദ്ദം ഉണ്ടാകുമല്ലോ..പക്ഷേ തങ്ങൾ ഒരു പക്കാ professional team ആണെന്ന് അവർ ഇന്ത്യയെ വെറും 240 ലിൽ എറിഞ്ഞിട്ടു തെളിയിച്ചു..(Pat Cummins ji, Starc ji, Hazlewood ji ഒക്കെ മനോഹരമായി ബൗൾ ചെയ്തു wickets എടുത്ത്…) ക്യാപ്റ്റൻ രോഹിത് ജി(വെറും 31 പന്തിൽ 47റൺസ് ) വേഗത്തിൽ നേടി.. കോഹ്‌ലി ജി,(54) KL രാഹുൽ ജി (66) തിളങ്ങി.. പക്ഷേ ആരും വലിയൊരു ഇന്നിംഗ്സ് കളിച്ചില്ല.. കൂടെ ഗിൽ ജി,(4) ടീമിൻ്റെ സ്ഥിരം രക്ഷകൻ ശ്രേയസ് അയ്യർ ജി, (4) സൂര്യ കുമാർ യാദവ് ജി (18)ഒന്നും തിളങ്ങാതെ വന്നതോടെ ഇന്ത്യ വെറും 240 ലിൽ ഒതുങ്ങി.

പിന്നീട് ബാറ്റ് ചെയ്തപ്പോൾ സമ്മർദം ഇല്ലാതെ കളിച്ചു പുഷ്പം പോലെ Australia വിജയിച്ചു.. അത്രേയുള്ളൂ കളി..(കൂറ്റൻ century നേടിയ T Head ji, (137) അങ്ങേർക്ക് കട്ട support കൊടുത്ത് ഒരറ്റം കാത്ത Labuschagne ji (58*) ( പൊളിച്ചടുക്കി).. ഇവരുടെ partnership 190 + runs ആണ് വാരിയത് ..

ആറാം ലോക cup കിരീടം ആണ് അവർക്ക് ഇപ്പൊൾ കിട്ടിയത്. ഓസ്ട്രേലിയയുടെ കിരീടം നേട്ടങ്ങൾ. 1987, 1999, 2003, 2007 2015, കൂടാതെ 20🏏20 വേൾഡ് കപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കി ഈ കണക്കിലേക്ക് 2023 വേൾഡ് കപ്പ് സ്വന്തമാക്കി ടീം ഓസ്ട്രേലിയ എല്ലാവിധ വിജയാശംസകളും നേരുന്നു🥇🏆
എങ്കിലും ടൂർണമെൻ്റിൽ ഇന്ത്യയുടെ ഭൂരിപക്ഷം കളികളിലും വേഗത്തിൽ സ്കോർ ചെയ്ത മുന്നിൽ നിന്ന് നയിച്ച രോഹിത് ജി, സ്ഥിരതയോടെ റൺസ് എടുത്ത കോഹ്ലി ജി, നല്ല വേഗത്തിൽ സ്കോർ ചെയ്ത ശ്രേയസ് ജി, anchor റോളിൽ തിളങ്ങിയ KL രാഹുൽ ജി, തകർപ്പൻ ബൗളിംഗ് കാഴ്ചവച്ച മുഹമ്മദ് ഷമി ജി, ബുംറ ജി അടക്കം എല്ലാ കളിക്കാർക്കും നന്ദി പറയുന്നു..

All the best team Australia..
All the best T Head ji and Pat Cummins ji

(വാൽ കഷ്ണം.. ഇന്ത്യയുടെ കളിക്കാർക്ക് ഇത്രയും കളികൾക്ക് ഇടയിൽ നിരവധി വ്യക്തിഗത റെക്കോർഡുകൾ നേടി തങ്ങൾ വലിയ കേമന്മാരെന്ന് തെളിയിച്ചു.. എന്നാല് Australia ഇത്രയും കളികൾക്കു ഇടയിൽ ഒരു കളിക്കാരനും വേൾഡ് റെക്കോർഡ് പ്രകടനം ഒന്നും നടത്തിയില്ലെങ്കിലും വേൾഡ്
കപ്പ് , എല്ലാ കളിക്കാരും കൂട്ടാമായി പരിശ്രമിച്ചു ആസ്ട്രേലിയ കൊണ്ടുപോയി..അതാണ് professional team..2016 ലേ IPL final ഓർമ വരുന്നു.. ബാംഗ്ലൂർ ടീമിനെ Warner ജി യുടെ SRH ടീം തകർത്തു.. ഏതാണ്ട് ഇതു പോലെ ആയിരുന്നു.. )
By Santhosh Pandit ( പണ്ഡിറ്റിനെ പോലെ ആരുമില്ല..)

shortlink

Related Articles

Post Your Comments

Related Articles


Back to top button