Latest NewsNewsBusiness

ദിവസവും 89 രൂപ വീതം മാറ്റിവെച്ചോളൂ.. 6 ലക്ഷം രൂപ വരെ സമ്പാദിക്കാം, ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ

ഓഹരി വിപണിയിൽ ബന്ധിപ്പിക്കാത്ത പരമ്പരാഗത പദ്ധതിയാണ് ആധാർ ശില പ്ലാൻ

ജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി നിരവധി തരത്തിലുള്ള നിക്ഷേപ പദ്ധതികളാണ് കേന്ദ്രസർക്കാരും, ഇൻഷുറൻസ് കമ്പനികളും അവതരിപ്പിക്കാനുള്ളത്. നിശ്ചിത തുക സമ്പാദ്യമായി മാറ്റിവയ്ക്കുന്നതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കഴിയുന്നതാണ്. ഇത്തരത്തിൽ പ്രതിദിനം വെറും 89 രൂപ മാറ്റിവയ്ക്കാൻ തയ്യാറാണെങ്കിൽ 6 ലക്ഷം രൂപയോളം സ്വന്തമാക്കാൻ കഴിയുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ആധാർ ശില പ്ലാൻ എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് മാത്രമാണ് ആധാർ ശിലാ പദ്ധതിയിൽ അംഗമാകാൻ സാധിക്കുകയുള്ളൂ.

ഓഹരി വിപണിയിൽ ബന്ധിപ്പിക്കാത്ത പരമ്പരാഗത പദ്ധതിയാണ് ആധാർ ശില പ്ലാൻ. കാലാവധി കഴിയുമ്പോഴാണ് ഗ്യാരന്റീഡ് റിട്ടേൺ ലഭിക്കുക. പെൺമക്കൾ ഉളള രക്ഷിതാക്കൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 8 വയസ് മുതൽ 55 വയസ് വരെയാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. ഏറ്റവും കുറഞ്ഞത് 10 വർഷവും, പരമാവധി 20 വർഷവും പോളിസിയുടെ പ്രീമിയം അടയ്ക്കാനാകും. പരമാവധി മെച്യൂരിറ്റി പ്രായം 70 വയസാണ്. നിക്ഷേപകർക്ക് ഏറ്റവും ചുരുങ്ങിയത് 2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ തിരഞ്ഞെടുക്കാനാകും. വാർഷികം, അർദ്ധ വാർഷികം, ത്രൈ മാസം എന്നിങ്ങനെയാണ് പണം നിക്ഷേപിക്കാൻ കഴിയുക.

Also Read: ഇൻസ്റ്റന്റ് ലോൺ സംവിധാനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുക ഇങ്ങനെ

shortlink

Post Your Comments


Back to top button