Latest NewsNewsTechnology

കമ്പനിയെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയില്ല! സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ

ബോർഡുമായുള്ള ആശയവിനിമയം നിലനിർത്തുന്നതിൽ ആൾട്മാൻ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി

കഴിവിലും പ്രവൃത്തിയിലും വിശ്വാസം നഷ്ടപ്പെട്ടതോടെ സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ. ലോകമാകെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിക്ക് രൂപം നൽകിയ കമ്പനിയായ ഓപ്പൺഎഐയുടെ സിഇഒ സ്ഥാനത്ത് നിന്നാണ് സാം ആൾട്മാനെ പുറത്താക്കിയത്. സാം ആൾട്മാന് കമ്പനിയെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയില്ലെന്നും, അദ്ദേഹത്തിൽ ഉണ്ടായിരുന്ന വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. മനുഷ്യനെപ്പോലെ തന്നെ പ്രതികരിക്കാൻ കഴിയുന്ന, ഏറെ ചർച്ച ചെയ്യപ്പെട്ട ലാംഗ്വേജ് മോഡലായ ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രം കൂടിയാണ് 38-കാരനായ സാം ആൾട്മാൻ.

ബോർഡുമായുള്ള ആശയവിനിമയം നിലനിർത്തുന്നതിൽ ആൾട്മാൻ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ആൾട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയുടെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജിവെച്ചിട്ടുണ്ട്. നിലവിൽ, ഓപ്പൺഎഐയുടെ ചീഫ് ടെക്നോളജി ഓഫീസർ മിറ മൊറാട്ടിയെ ഇടക്കാല സിഇഒ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. 2022 നവംബറിലാണ് സാം ആൾട്മാന്റെ നേതൃത്വത്തിൽ ഓപ്പൺഎഐ ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്.

Also Read: ‘ബോധമില്ലാത്ത നടൻ, ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു’: വൈറലായി ഹരിശ്രീ അശോകന്റെ വാക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button