KollamKeralaNattuvarthaLatest NewsNews

ബഹളം വെക്കുന്നതിന് പകരം നേരിട്ട് കോടതിയിൽ പോകണം: റോബിൻ ബസ് ഉടമയ്ക്ക് എതിരെ ഗണേഷ്‌ കുമാർ

പത്തനാപുരം: റോബിൻ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശിയെന്നും ഇങ്ങനെ ബഹളം വെക്കുന്നതിന് പകരം അദ്ദേഹത്തിന് നേരിട്ട് കോടതിയിൽ പോകാമെന്നും കെബി ഗണേഷ്‌ കുമാർ എംഎൽഎ. നിയമത്തിന് വ്യക്തതയുണ്ടാകണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കണമെന്നും നിയമലംഘനം ഉള്ളതുകൊണ്ടാണ് തമിഴ്‌നാട്ടിൽ ഈ വണ്ടി പിടച്ചതെന്നും ഗണേഷ്‌ കുമാർ പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയുള്ള അമിത പ്രചാരണമാണ് റോബിൻ ബസ് ഉടമയ്ക്ക് ഇത്രയും പിന്തുണ കിട്ടാൻ കാരണമെന്നും അതിനപ്പുറം വേറൊന്നുമില്ല എന്നും രാജ്യത്തെ നിയമം അനുസരിച്ച് മാത്രമേ ആരായാലും ഇവിടെ ജീവിക്കാനാകൂ എന്നും ഗണേഷ്‌ കുമാർ കൂട്ടിച്ചേർത്തു.

മത്സരത്തിനിടെ ഫ്രീ പാലസ്‌തീൻ ടീ ഷർട്ട് ധരിച്ച് പിച്ചിൽ അതിക്രമിച്ചു കയറി കോലിയെ കെട്ടിപ്പിടിച്ചതിനെ ന്യായീകരിച്ച് ജലീൽ

‘എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്ത വർത്തമാനം പറഞ്ഞ് ബഹളം വെക്കുന്നത്. അദ്ദേഹത്തിന് കോടതിയിൽ പോകാമല്ലോ. കോടതി പറഞ്ഞാൽ അദ്ദേഹത്തിന് ധൈര്യമായി ഓടാമല്ലോ. കോടതി പറഞ്ഞതിന് എതിരെ പറയാൻ ആരെങ്കിലും ധൈര്യപ്പെടുമോ. അത് ചെയ്യട്ടെ. എന്റെ കയ്യിൽ ഒരു നിയമമുണ്ടെന്ന് ഞാൻ പറയുന്നതല്ലാതെ ആ നിയമത്തിനൊരു വ്യക്തതയുണ്ടാകണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കണം,’ ഗണേഷ്‌ കുമാർ വ്യക്തമാക്കി.

‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ ഓഫീസില്‍ പ്രാര്‍ഥന: ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

‘നിയമലംഘനം ഉള്ളതുകൊണ്ടാണല്ലോ തമിഴ്‌നാട്ടിൽ ഈ വണ്ടി പിടച്ചത്. ഇവിടുത്തെ മന്ത്രിയും എംവിഡിയുമല്ലല്ലോ തമിഴ്‌നാട്ടിലുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ തർക്കം തീർക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. സോഷ്യൽ മീഡിയ വഴിയുള്ള അമിത പ്രചാരണമാണ് ഇത്രയും പിന്തുണ കിട്ടാൻ കാരണം. അതിനപ്പുറം വേറൊന്നുമില്ല. ഈ രാജ്യത്ത് ഒരു നിയമമുണ്ട് അതിനനുസരിച്ച് മാത്രമേ ആരായാലും ഇവിടെ ജീവിക്കാനാകൂ,’ ഗണേഷ്‌കുമാർ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button