KeralaLatest NewsNews

ബസ്സില്‍ പോക്കറ്റടിക്കാര്‍ ഉണ്ടാവാറുണ്ട്, എന്നാല്‍ പോക്കറ്റടിക്കാര്‍ മാത്രമുള്ള ബസ്സ് ആദ്യമായി കാണുകയാണ്: കൃഷ്ണ കുമാർ

സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേരളീയം പരിപാടി ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിന്റെ ചൂടാറും മുൻപാണ് നവകേരളം പരുപാടി. പരുപാടിയെയും അതിനായി എടുത്ത ബസിനേയും ചൂണ്ടിക്കാട്ടി നിരവധി പേർ സർക്കാരിനെതിരെ രംഗത്ത് വന്നു. അക്കൂട്ടത്തിൽ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാറും ഉണ്ട്. നവകേരളം പരിപാടിയുടെ ഭാഗമായി എടുത്ത ബസ്സുമായി ബന്ധപ്പെട്ടതായിരുന്നു കൃഷ്ണകുമാറിന്റെ പുതിയ പോസ്റ്റ്.

കേരളമെങ്ങും ബസ്സ് വലിയ ചര്‍ച്ചാവിഷയമായിരിക്കവെയാണ് താരത്തിന്റെ പ്രതികരണം. ബസ്സില്‍ സാധാരണ പോക്കറ്റടിക്കാര്‍ ഉണ്ടാവാറുണ്ട്, എന്നാല്‍ പോക്കറ്റടിക്കാര്‍ മാത്രമുള്ള ബസ്സിനെ ആദ്യമായിട്ടാണ് കാണുന്നതെന്നായിരുന്നു കൃഷ്ണ കുമാര്‍ കുറിച്ചത്. സത്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ചിരിപ്പിക്കുകയും ചെയ്യുമെന്നും കൃഷ്ണ കുമാറിന്റെ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വളരെ പെട്ടന്നാണ് ശ്രദ്ധനേടിയത്. ഇതോടെ നിരവധി പേരാണ് കൃഷ്ണ കുമാറിനെ വിമര്‍ശിച്ച് കൊണ്ട് കമന്റ് ചെയ്തത്. പച്ചച്ചാണകത്തില്‍ പുഴുക്കളുണ്ടാവും എന്നാല്‍ ഉണങ്ങിയതില്‍ അതുണ്ടാവാറില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. കൃഷ്ണ കുമാറിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴും കേരളീയം, നവകേരളം തുടങ്ങിയ പരിപാടിയുടെ പേരും പറഞ്ഞ് സർക്കാർ നടത്തുന്ന ധൂർത്തിനെ ഇക്കൂട്ടർ രൂക്ഷമായി വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button