Latest NewsKeralaNews

കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Read Also: സ്‌​കൂ​ളിനടു​ത്ത് കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മം: യു​വാ​വി​ന് ത​ട​വും പി​ഴ​യും

കോമറിന്‍ മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് കിഴക്കന്‍ കാറ്റിന്റെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബര്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button