Latest NewsKeralaNews

ലോ കോളജിലെ എസ് എഫ് ഐ- കെ എസ് യു സംഘർഷം: 15 പേർക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ലോ കോളജിലെ എസ് എഫ് ഐ- കെ എസ് യു സഘർഷത്തിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇന്നലെയാണ് എസ് എഫ് ഐ-കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ കെ എസ് യു, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് കോളജിൽ എസ് എഫ് ഐ-കെ എസ് യു സംഘർഷമുണ്ടായത്. കെ എസ് യു ജനറൽ ക്യാപ്റ്റനെ എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ എസ് യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെ എസ് യു ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button