AlappuzhaKeralaNattuvarthaLatest NewsNews

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ല്കിയില്ല, അമ്മയെ ഉ​പ​ദ്ര​വി​ച്ച് അ​വ​ശ​യാ​ക്കി​ ഒളിവിൽ പോയി: മ​ക​ൻ അ​റ​സ്റ്റി​ൽ

വെ​ട്ടി​യാ​ര്‍ വാ​ക്കേ​ലേ​ത്ത് വീ​ട്ടി​ൽ ശി​വ​രാ​മ​ന്‍റെ മ​ക​ൻ രാ​ജ​ൻ(48) ആണ് അ​റ​സ്റ്റി​ലായത്

ആ​ല​പ്പു​ഴ: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ല്കാ​ത്ത​തി​ന് വ​യോ​ധി​ക​യാ​യ അമ്മയെ ഉ​പ​ദ്ര​വി​ച്ച് അ​വ​ശ​യാ​ക്കി​യ മ​ക​ൻ പൊലീസ് പിടിയിൽ. വെ​ട്ടി​യാ​ര്‍ വാ​ക്കേ​ലേ​ത്ത് വീ​ട്ടി​ൽ ശി​വ​രാ​മ​ന്‍റെ മ​ക​ൻ രാ​ജ​ൻ(48) ആണ് അ​റ​സ്റ്റി​ലായത്.

Read Also : റോബിന്‍ ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗം’: നടപടി തുടരമെന്ന് ആന്റണി രാജു

ഈ മാസം 20നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.​ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിന് വെ​ട്ടി​യാ​റു​ള്ള വീ​ട്ടി​ൽ അ​മ്മ ശാ​ന്ത​യോ​ട് മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ൽ​കാ​ത്ത​തി​ലു​ള്ള ദേ​ഷ്യ​ത്തി​ൽ അ​മ്മ​യെ അ​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു. തു​ട​ർന്ന്, ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് അ​വ​ശ​യാ​ക്കി​യ ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. മു​ൻ​പും പ​ല പ്രാ​വ​ശ്യം പ്ര​തി മാ​താ​പി​താ​ക്ക​ളെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ടാ​ണ് രാ​ജ​നെ പി​ൻ​തി​രി​പ്പി​ച്ചി​രു​ന്ന​ത്. അ​മ്മ ശാ​ന്ത​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേസെടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേയാണ് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പിടികൂടിയത്.

ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പിയു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​റ​ത്തി​കാ​ട് പൊലീ​സ് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. ബി​ജു, എ​എ​സ്ഐമാ​രാ​യ രാ​ജേ​ഷ് ആ​ര്‍.​ നാ​യ​ര്‍, ര​ജീ​ന്ദ്ര​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ല​വും​തി​ട്ട​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button