Latest NewsNews

കൃത്യ സമയത്ത് വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഒരുപാട് വൈകും; നാല് നക്ഷത്ര ഫലം ഇങ്ങനെ

വിവാഹം ഒരു പുതിയ തുടക്കമാണ്. പരസ്പരം മനസ്സിലാക്കിയും ഉൾക്കൊണ്ടും പുതിയൊരു ജീവിതം ആരംഭിക്കുന്നതിന്റെ ആദ്യപടിയാണ് വിവാഹം. ഹിന്ദു വിശ്വാസികൾ ജ്യോതിഷ പ്രകാരമാകും വിവാഹം നടത്തുക. സമയവും സമയദോഷവും ഒക്കെ നോക്കി വിവാഹം നടത്തുന്നവരാണ് അധികവും. വിവാഹത്തിന് നക്ഷത്രപ്പൊരുത്തം നോക്കുന്നവരുണ്ട്. നക്ഷത്രപ്രകാരം വിവാഹത്തെ കുറിച്ച് ജ്യോതിഷം പല കാര്യങ്ങളും പറയുന്നുണ്ട്. ചില പ്രത്യേക നക്ഷത്രത്തിന് വൈകിയാണ് വിവാഹം നടക്കുക. ഒരു പ്രായത്തിൽ വിവാഹം നടന്നില്ല എങ്കിൽ പിന്നീട് വർഷങ്ങൾ കഴിഞ്ഞേ വിവാഹം നടക്കൂ എന്നുണ്ട്. ചില നക്ഷത്രക്കാർക്ക് മാത്രമാണ് അങ്ങനെ. ഇത്തരത്തിലെ ചില നക്ഷത്രങ്ങളെക്കുറിച്ചറിയാം.

ഭരണി:

ഭരണി നക്ഷത്രക്കാര്‍ക്ക് സമയം തെറ്റി വിവാഹം നടന്നാല്‍ പിന്നീട് വൈകിയായിരിക്കും വിവാഹം നടക്കുക. ഒപ്പം, പങ്കാളിയ്ക്ക് രോഗം പോലുള്ള അവസ്ഥകള്‍ വരാന്‍ സാധ്യതയുണ്ട്. 24,25 വയസില്‍ ഇവരുടെ വിവാഹം നടക്കുന്നതാണ് നല്ലത്.

പൂരാടം:

പൂരാടം 25,26 വയസാണ് വിവാഹത്തിന് നല്ലത്. ഇതു കഴിഞ്ഞാല്‍ 30ന് മേല്‍ കടന്നുപോകാന്‍ സാധ്യതയുണ്ട്. 35, 37 വരെയാകും വിവാഹപ്രായം.

പൂരം:

പൂരം നക്ഷത്രക്കാര്‍ക്ക് 23, 24, 25 വയസാണ് വിവാഹയോഗം. ഈ സമയം വിവാഹം നടന്നില്ലെങ്കിൽ പിന്നീട് വൈകാന്‍ സാധ്യതയുണ്ട്.

പുണർതം:

പുണര്‍തം നക്ഷത്രക്കാര്‍ക്ക് 22, 23ല്‍ കഴിഞ്ഞാല്‍, 26,27 ഇത് കഴിഞ്ഞാല്‍ 31, ശേഷം 39 ആണ് വിവാഹപ്രായമായി പറയുന്നത്.

ആയില്യം:

ആയില്യം നക്ഷത്രത്തിന് 27ന് ഉള്ളില്‍ വിവാഹം നടക്കുന്നതാണ് നല്ലത്. ഇതല്ലെങ്കില്‍ 33, 34, 35 വയസിലാണ് വിവാഹം നടക്കാന്‍ സാധ്യതയുള്ളത്.

ഉത്രം:

ഉത്രം നക്ഷത്രക്കാര്‍ക്ക് 30നുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ 40, 42, 45, 48 വയസിലാണ് വിവാഹം നടക്കാന്‍ യോഗമുള്ളത്.

തിരുവോണം:

തിരുവോണം നക്ഷത്രക്കാര്‍ക്കും 25, 26, 27 വയസില്‍ വിവാഹം നടക്കുന്നതാണ് നല്ലത്. ഇതു കഴിഞ്ഞാല്‍ 29, 35, 36, 40 വയസിലാണ് വിവാഹം നടക്കുക.

രേവതി:

അവസാനമായി വരുന്ന രേവതി നക്ഷത്രക്കാര്‍ക്ക് 23, 25, 28, 29 എന്നിവയാണ് ഉത്തമസമയം. ഇത് കഴിഞ്ഞാല്‍ പിന്നെ 32, 33, 34, 38, 39, 43, 48 എന്നിവയാണ് വിവാഹപ്രായമെന്ന് പറയുന്നത്. അതായത് 30ന് മുന്നില്‍ നടന്നില്ലെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് വിവാഹം വൈകാന്‍ സാധ്യതയുണ്ടെന്ന് പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button