Latest NewsNewsBusiness

333 വർഷം പഴക്കമുള്ള ഈ ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നു, ലക്ഷ്യം ചെലവ് ചുരുക്കൽ

ബാർക്ലേയിസിന്റെ ബ്രാഞ്ചുകളിൽ നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ബാങ്കായ ബാർക്ലേസ് ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി രണ്ടായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് ബാങ്കിന്റെ തീരുമാനം. 333 വർഷം പഴക്കമുള്ള ഈ ബാങ്കിൽ നിരവധി ആളുകളാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഏകദേശം 1.25 ബില്യൺ ഡോളറിന്റെ ലാഭം നേടാൻ കഴിയുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.

ബാർക്ലേയിസിന്റെ ബ്രാഞ്ചുകളിൽ നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇത്തവണ നടത്തുന്ന പിരിച്ചുവിടൽ യുകെയിൽ പ്രവർത്തിക്കുന്ന പ്രധാന ഓഫീസിലെ ജീവനക്കാരെയാണ് കൂടുതലായി ബാധിക്കുക. നിലവിൽ, ബാങ്കിലെ മുഴുവൻ ജീവനക്കാരുടെയും പെർഫോമൻസ് അധികൃതർ വിലയിരുത്തുന്നുണ്ട്. ഇവ കൃത്യമായി ക്രോഡീകരിച്ചതിന് ശേഷമാണ് പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം തീരുമാനിക്കുക. പരമാവധി 2000 ജീവനക്കാർക്കെങ്കിലും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Also Read: വൻ തുക ചെലവഴിച്ച് വാങ്ങിയ ഷൂ കീറി, വാറന്റി നിരസിച്ച് നൈക്കി! ഒടുവിൽ നഷ്ടപരിഹാരം

1690-ലാണ് ബാർക്ലേസ് ബാങ്ക് സ്ഥാപിതമായത്. ലോകത്തിലെ തന്നെ പത്താമത്തെ വലിയ ബാങ്ക് കൂടിയാണ് ബാർക്ലേസ്. ഇന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 81,000ത്തിലധികം ജീവനക്കാരാണ് ബാർക്ലേസ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം, ബോണസും ഇത്തവണ വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ, ദീർഘകാല റീട്ടെയിൽ, നിക്ഷേപ ചെലവുകൾ എന്നിവയും ഉടൻ തന്നെ വെട്ടിക്കുറയ്ക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button