Latest NewsNewsBusiness

തുടർച്ചയായ രണ്ടാം ദിനവും നിറം മങ്ങി ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

ബിഎസ്ഇ സെൻസെക്സ് 47 പോയിന്റാണ് ഇടിഞ്ഞത്

ആഗോള വിപണിയിലെ സാഹചര്യങ്ങൾ പ്രതികൂലമായതോടെ തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഏഷ്യൻ-യൂറോപ്യൻ ഓഹരികളുടെ ആലസ്യം നിറഞ്ഞ പ്രകടനം ഇന്ത്യൻ ഓഹരി വിപണിയെ വലിയ തോതിലാണ് സ്വാധീനിച്ചത്. കൂടാതെ, ഐടി ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദവും ഇന്ന് നേരിട്ടിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 47 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,970.04-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 7.30 പോയിന്റ് നഷ്ടത്തിൽ 19,794.70-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സിൽ 1,803 ഓഹരികൾ നേട്ടത്തിലും, 1,871 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ടിസിഎസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടാറ്റാ മോട്ടേഴ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, നെസ്‌ലെ തുടങ്ങിയവയുടെ ഓഹരികളാണ് സെൻസെക്സിൽ കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെ.എസ്.ഡബ്യു സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിലും, എൽഐസി, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ഭാരത് ഡയനാമിക്സ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, അദാനി പവർ എന്നിവയുടെ ഓഹരികൾ നിഫ്റ്റിയിലും നേട്ടമുണ്ടാക്കി.

Also Read: ‘അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവ്’: കുഞ്ഞിനെ മുലയൂട്ടിയ ആര്യയെ അഭിനന്ദിച്ച് വീണാ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button