KottayamLatest NewsKeralaNattuvarthaNews

വി​വാ​ഹ​വീ​ട്ടി​ല്‍ പോ​യി മടങ്ങിയ യുവാവ് അപകടത്തിൽ മരിച്ചു

പെ​രു​ന്ന​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ന്ന​ന്താ​നം പാ​റാ​ങ്ക​ല്‍ ക​ണ്ണ​നാ​ട്ടു കി​ഴ​ക്കേ​തി​ല്‍ വി​ജു ഭാ​സ്‌​ക​റി​ന്‍റെ മ​ക​ന്‍ വി​ശാ​ല്‍ വി​ജു(28) ആ​ണ് മ​രി​ച്ച​ത്

ചങ്ങനാശേരി: എ​സി റോ​ഡി​ല്‍ മ​ന​യ്ക്ക​ച്ചി​റ​യി​ല്‍ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. പെ​രു​ന്ന​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ന്ന​ന്താ​നം പാ​റാ​ങ്ക​ല്‍ ക​ണ്ണ​നാ​ട്ടു കി​ഴ​ക്കേ​തി​ല്‍ വി​ജു ഭാ​സ്‌​ക​റി​ന്‍റെ മ​ക​ന്‍ വി​ശാ​ല്‍ വി​ജു(28) ആ​ണ് മ​രി​ച്ച​ത്.

Read Also : ഹെലന്‍ ഒഴുകിപ്പോകുന്നത് കണ്‍മുന്നില്‍ കണ്ട നടുക്കം മാറാതെ നിവേദ്യ, രക്ഷിക്കാനാവാത്ത സങ്കടത്തില്‍ ബിജു

ളാ​യി​ക്കാ​ട്ടു​ള്ള സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​വീ​ട്ടി​ല്‍ പോ​യ​തി​നു ശേ​ഷം മ​റ്റൊ​രു സു​ഹൃ​ത്തി​നെ മ​ന​ക്ക​ച്ചി​റ​യി​ലെ വീ​ട്ടി​ലാ​ക്കി മ​ട​ങ്ങു​മ്പോ​ഴായി​രു​ന്നു അ​പ​ക​ടം. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് വി​ശാ​ല്‍ വീ​ട്ടി​ല്‍​നി​ന്ന് പോ​യ​ത്. രാ​ത്രി വൈ​കി​യും വി​ശാ​ല്‍ തി​രി​കെ എ​ത്താ​താ​യ​തോ​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​കു​മെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ ക​രു​തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വി​ശാ​ലി​നെ വി​ളി​ച്ച​പ്പോ​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ര്‍ സു​ഹൃ​ത്തി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു. വി​ശാ​ല്‍ രാ​ത്രി 12ന് ​വീ​ട്ടി​ലേ​ക്ക് പോ​യ​താ​ണെ​ന്ന് സു​ഹൃ​ത്ത് അ​റി​യി​ച്ചു. തു​ട​ര്‍​ന്നു സ​ഹോ​ദ​ര​ന്‍, വി​ശാ​ലി​ന്‍റെ ഫോ​ണി​ലേ​ക്ക് വീ​ണ്ടും വി​ളി​ച്ച​പ്പോ​ള്‍ പൊ​ലീ​സ് ഫോ​ണ്‍ എ​ടു​ത്ത് അ​പ​ക​ട​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ഭാ​ത സ​വാ​രി​ക്കു പോ​യ​വ​രാ​ണ് അ​പ​ക​ട​വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ന്ന​ന്താ​നം പാ​റാ​ങ്ക​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ നടക്കും. അ​മ്മ: അ​നി​ത, സ​ഹോ​ദ​ര​ങ്ങ​ള്‍: വി​ശോ​ബ് വി​ജു, വി​നീ​ത് വി​ജു. വി​ശാ​ല്‍ തി​രു​വ​ല്ല ട്രെ​ന്‍റ്സി​ലെ സെ​യി​ല്‍​സ്മാ​നാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button