Latest NewsKeralaNews

ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തി: യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ. ചേർത്തലയിൽ വീടിന്റെ ടെറസിൽ വളർത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികൾ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഗ്രോബാഗിൽ ചെടികൾ നട്ടു വളർത്തിയ 23 വയസ്സുള്ള ഫ്രാൻസിസ് പയസ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി ജെ റോയിയുടെ നേതൃത്വത്തിൽ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: കുറ്റപത്രം സമർപ്പിച്ചില്ല: വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ അർജുൻ ആയങ്കിക്ക് ജാമ്യം

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ പി സുരേഷ്, ബെന്നിവർഗ്ഗീസ്, ഷിബു പി ബഞ്ചമിൻ, രാജീവ്, അരൂൺ എ പി, വിഷ്ണുദാസ്, ആകാശ് നാരായണൻ, അമൽ രാജ്, WCEO അശ്വതി, ഡ്രൈവർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

Read Also: കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button