Latest NewsNewsBusiness

ഗൂഗിൾ പേ മുഖാന്തരം മൊബൈൽ റീചാർജ് ചെയ്യുന്നവരാണോ? എങ്കിൽ പുതുതായി വന്ന ഈ മാറ്റം അറിഞ്ഞോളൂ..

101 രൂപ മുതൽ 200 രൂപ വരെയുള്ള റീചാർജുകൾക്ക് 2 രൂപ ഫീസ് നൽകണം

രാജ്യത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ സേവന ദാതാക്കളിൽ ഒന്നാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജ് ചെയ്യാനും, മറ്റ് ബിൽ പേയ്മെന്റുകൾക്കും ഗൂഗിൾ പേയെ ആശ്രയിക്കുന്നവർ നിരവധിയാണ്. ഇപ്പോഴിതാ ഗൂഗിൾ പേ മുഖാന്തരമുള്ള മൊബൈൽ റീചാർജുകൾക്ക് അമിത ഫീസ് ഈടാക്കി തുടങ്ങുകയാണ് കമ്പനി. കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്ന് രൂപയോളമാണ് അധിക തുകയായി ഗൂഗിൾ പേ ഈടാക്കുന്നത്. വർഷങ്ങളോളം ഉപഭോക്താക്കളെ പ്രീപേയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും, അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിനുശേഷമാണ് ഇത്തരമൊരു മാറ്റം പുതുതായി ആവിഷ്കരിച്ചിരിക്കുന്നത്.

സാധാരണയായി റീചാർജ് ചെയ്യുന്നതിനോടൊപ്പം 3 രൂപ അധികമായി ഈടാക്കുന്നത് പല ഉപഭോക്താക്കളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൺവീനിയൻസ് ഫീസ് ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്ന് ട്രാൻസാക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഗൂഗിൾ പേ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. 100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ് കൺവീനിയൻസ് ഫീസ് ഈടാക്കുന്നത്.

Also Read: തലസ്ഥാനത്തെ വെള്ളപ്പൊക്കം: പരിഹാരത്തിന് മാസ്റ്റര്‍ പ്ലാന്‍

101 രൂപ മുതൽ 200 രൂപ വരെയുള്ള റീചാർജുകൾക്ക് 2 രൂപ ഫീസ് നൽകണം. 301 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് 3 രൂപ നൽകണം. നിലവിൽ, മൊബൈൽ റീചാർജുകൾക്ക് മാത്രമേ ഫീസ് ബാധകമാകൂ. ഗൂഗിൾ പേ വഴിയുള്ള വൈദ്യുതി ബിൽ പേയ്‌മെന്റുകൾ പോലുള്ള മറ്റ് ഇടപാടുകൾ സൗജന്യമായി തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകൾക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകൾക്കും നിലവിൽ അ‌ധിക തുക നൽകേണ്ടതില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button