Latest NewsNewsTechnology

കൃഷ്ണമണിക്ക് ചുറ്റും സ്വർണ നിറത്തിലുള്ള വളയം! രാജ്യത്ത് ആദ്യമായി മ്യൂസിക് ഫ്രോഗിനെ കണ്ടെത്തി

നോവ-ദിഹിങ് നദിയിൽ നിന്നും കണ്ടെത്തിയതിനാൽ ഇവയ്ക്ക് നോവ-ദിഹിങ് മ്യൂസിക് ഫ്രോഗ് എന്നാണ് പേര് നൽകിയിരിക്കുന്നത്

രാജ്യത്ത് ആദ്യമായി മ്യൂസിക് ഫ്രോഗിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. അരുണാചൽ പ്രദേശിലെ നോവ-ഹിദിങ് നദിയിലാണ് മ്യൂസിക് ഫ്രോഗുകളുടെ ഇനത്തിൽപ്പെട്ട പ്രത്യേക തവളയെ കണ്ടെത്തിയത്. ശരീര പ്രകൃതം, വലിപ്പം, ശബ്ദം എന്നീ ഘടകങ്ങളാണ് മറ്റ് തവളകളിൽ നിന്നും മ്യൂസിക് ഫ്രോഗിനെ വ്യത്യസ്തമാക്കുന്നത്. സാധാരണയായി ചതുപ്പ് നിലങ്ങൾ, തടാകം, കുളം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് ഇവ കാണപ്പെടാറുള്ളത്.

നോവ-ദിഹിങ് നദിയിൽ നിന്നും കണ്ടെത്തിയതിനാൽ ഇവയ്ക്ക് നോവ-ദിഹിങ് മ്യൂസിക് ഫ്രോഗ് എന്നാണ് പേര് നൽകിയിരിക്കുന്നത്. അരുണാചൽ പ്രദേശിലെ ചാങ്‌ലാങ്, രോഹിത് ജില്ലകളിൽ ഫീൽഡ് സർവ്വേ നടത്തിയ ഗവേഷകരാണ് പ്രത്യേക ഇനത്തിൽപ്പെട്ട ഈ തവളകളെ ആദ്യമായി കണ്ടെത്തുന്നത്. മൂന്ന് ആൺ തവളകളെയും, രണ്ട് പെൺ തവളകളെയുമാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നത്.

Also Read: ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൂടുതൽ ഉണർവിലേക്ക്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വീണ്ടും റെക്കോർഡ് നേട്ടം

വളരെ വ്യത്യസ്തമായ ശബ്ദമാണ് ഈ ഇനത്തിൽപ്പെട്ട തവളകൾ പുറപ്പെടുവിക്കാറുള്ളത്. കൂടാതെ, സാമാന്യം വലിയ കണ്ണുകളാണ് ഇവയുടെ പ്രധാന ആകർഷണീയത. സ്വർണ നിറത്തിലുള്ള വളയങ്ങളാണ് കൃഷ്ണമണിക്ക് ചുറ്റുമായിട്ടുള്ളത്. സാധാരണയായി മ്യൂസിക് ഫ്രോഗുകൾ ജപ്പാൻ, തായ്‌ലൻഡ്, തായ്‌വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് കാണപ്പെടാറുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button