Latest NewsKeralaNews

സ്വകാര്യ ബസിൽ യുവതിയെ കടന്നു പിടിച്ചു: പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഇടുക്കി: സ്വകാര്യ ബസിൽ യുവതിയെ കടന്ന് പിടിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസ്‌മോനെതിരെയാണ് നടപടി. അജാസ് മോനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

Read Also: രാജ്യത്തെ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി ആർബിഐ, 3 ബാങ്കുകൾക്ക് പിഴ ചുമത്തിയത് കോടികൾ

ജില്ലാ പോലീസ് മേധാവിയാണ് സസ്‌പെൻഡ് ചെയ്തത്. കേസിന് ആസ്പദമായ സംഭവം നടന്നത് പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. സ്വകാര്യ ബസിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്തിരുന്ന യുവതിയെ അജാസ്‌മോൻ ബസിനുളളിൽ കടന്നു പിടിച്ചെന്നായിരുന്നു പരാതി.

യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അജാസിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊൻകുന്നം പോലീസെടുത്ത കേസിൽ കോടതി അജാസിനെ റിമാൻഡ് ചെയ്തിരുന്നു.

Read Also: രാജ്യത്തെ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി ആർബിഐ, 3 ബാങ്കുകൾക്ക് പിഴ ചുമത്തിയത് കോടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button