KottayamKeralaNattuvarthaLatest NewsNews

യുവാവിനെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: മൂന്നുപേർ പിടിയിൽ

വൈ​ക്ക​പ്ര​യാ​ർ ത​ട്ടാ​രം​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ന​ന്തു കാ​ർ​ത്തി​കേ​യ​ൻ(26), വൈ​ക്ക​പ്ര​യാ​ർ ഇ​ല​ഞ്ഞി​ത്ത​റ വീ​ട്ടി​ൽ ജി​ത്തു​രാ​ജ്(30), വൈ​ക്ക​പ്ര​യാ​ർ അ​മ്പ​തി​ല്‍ വീ​ട്ടി​ൽ അ​മ​ൽ ഷാ​ജി(26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ത​ല​യോ​ല​പ്പ​റ​മ്പ്: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റിൽ. വൈ​ക്ക​പ്ര​യാ​ർ ത​ട്ടാ​രം​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ന​ന്തു കാ​ർ​ത്തി​കേ​യ​ൻ(26), വൈ​ക്ക​പ്ര​യാ​ർ ഇ​ല​ഞ്ഞി​ത്ത​റ വീ​ട്ടി​ൽ ജി​ത്തു​രാ​ജ്(30), വൈ​ക്ക​പ്ര​യാ​ർ അ​മ്പ​തി​ല്‍ വീ​ട്ടി​ൽ അ​മ​ൽ ഷാ​ജി(26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന

സെ​പ്റ്റം​ബ​റി​ൽ ആണ് കേസിനാസ്പദമായ സംഭവം. വ​ട​യാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ് ടൗ​ൺ ഭാ​ഗ​ത്ത് രാ​ത്രി സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു ​കൊ​ണ്ടി​രു​ന്ന യു​വാ​വി​നെ ഹെ​ൽ​മെ​റ്റും ക​മ്പി​വ​ടി​യും കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​നോ​ട് നി​ല​നി​ന്നി​രു​ന്ന മു​ൻ​വി​രോ​ധത്തിന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന്, സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന്, ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​വ​രെ എ​റ​ണാ​കു​ള​ത്തു​ നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്.​എ​ച്ച്.​ഒ കെ.​ആ​ർ. ജി​ജു, എ​സ്.​ഐ ടി.​ആ​ർ. ദീ​പു, സി.​പി.​ഒ​മാ​രാ​യ ഗി​രീ​ഷ്, എ​ൻ.​എ​സ്. സ​ജീ​വ്, ഷി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button