KeralaLatest NewsNews

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം

കോട്ടയം: കൊല്ലം ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാര്‍ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം. സംഘം രാമപുരം പുതുവേലിയില്‍ എത്തിയതായാണ് സംശയം. കാര്‍ വഴിയരികില്‍ നിര്‍ത്തി കാറിലുണ്ടായിരുന്നവര്‍ ചായക്കടയില്‍ കയറി എന്ന് സൂചനയുണ്ട്. പുലര്‍ച്ചെ 5.45 ന് കാര്‍ രാമപുരത്ത് എത്തുകയും ഒരു സ്ത്രീയും 2 പുരുഷന്‍മാരും സമീപത്തെ ബേക്കറിയില്‍ കയറുകയും ചെയ്തു. ആ കാറിനെ കുറിച്ച് രാമപുരം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.

Read Also: അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടിച്ചു: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യിലായി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റില്‍ അന്വേഷണം വഴിമുട്ടിയത് അടക്കം പലവിധ പ്രതിസന്ധികളാണ് അന്വേഷണ സംഘം നേരിടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button