Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഡിഎംകെ എംപി കതിർ ആനന്ദിന് ഇഡി സമൻസ്

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡിഎംകെ എംപിയും തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്റെ മകനുമായ കതിര്‍ ആനന്ദിന് ഇഡിയുടെ സമന്‍സ്. ചൊവ്വാഴ്ച അന്വേഷണ ഏജന്‍സിക്ക് മുമ്പില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. 2019ലെ ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നീക്കം. ആനന്ദുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആനന്ദുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ റെയ്‌ഡിൽ 11.48 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെല്ലൂര്‍ ജില്ലയില്‍ നിന്നാണ് ഈ പണം പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലൂര്‍ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തടഞ്ഞിരുന്നു.

ചക്രവാത ചുഴി, കേരളത്തില്‍ തീവ്ര ഇടിമിന്നലോടെ കനത്ത മഴ പെയ്യും: മുന്നറിയിപ്പ്

നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെന്തിൽ ബാലാജി ജാമ്യ ഹർജി നൽകിയത്. എന്നാൽ, ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button