KeralaLatest NewsNews

KL04 AF 3239 എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചവര്‍ എത്രയും പെട്ടെന്ന് പൊലീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം

പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് കേരള പൊലീസ്

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചവര്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദ്ദേശം.

പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ സംഘത്തിന്റേതാണെന്നാണ് സംശയം. ഏഴ് മിനിറ്റ് പ്രതികള്‍ പാരിപ്പള്ളിയില്‍ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു.

Read Also: ​മധു​ര​പ​ല​ഹാ​ര​ങ്ങ​ൾ കാ​ണി​ച്ച് പ്ര​ലോ​ഭി​പ്പി​ച്ച് അ​ഞ്ചു​വ​യ​സുകാരിയെ പീഡിപ്പിച്ചു: വയോധികന് 48 വർഷം തടവും പിഴയും

അതേസമയം തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരി. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് ആറുവയസ്സുകാരി എല്ലാവര്‍ക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി, ലവ് യു ആള്‍ എന്ന് കുട്ടി വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button