Latest NewsNewsIndia

ദീർഘദൂര ട്രെയിനുകളിൽ ഇനി ഷോപ്പിംഗും നടത്താം! ആദ്യമെത്തുക ഈ ഡിവിഷനിൽ

500 ഓളം കച്ചവടക്കാർക്കാണ് ദീർഘദൂര ട്രെയിനുകളിൽ കച്ചവടം നടത്താനുള്ള അംഗീകാരം നൽകുക

ദീർഘദൂര ട്രെയിനുകളിൽ ഷോപ്പിംഗുകൾ നടത്താൻ അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ. അംഗീകൃത കച്ചവടക്കാർക്കാണ് ട്രെയിനുകളിൽ കച്ചവടം നടത്താൻ കഴിയുക. ആദ്യ ഘട്ടത്തിൽ മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷനുകളിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളിലാണ് ഈ സംവിധാനം നടപ്പാക്കുക. ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പത്രമാസികകൾ, പുസ്തകങ്ങൾ, മൊബൈൽ/ലാപ്ടോപ്പ് ആക്സസറീസ്, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയാണ് പർച്ചേസ് ചെയ്യാൻ സാധിക്കുക.

500 ഓളം കച്ചവടക്കാർക്കാണ് ദീർഘദൂര ട്രെയിനുകളിൽ ഇത്തരത്തിൽ കച്ചവടം നടത്താനുള്ള അംഗീകാരം നൽകുക. തിരഞ്ഞെടുക്കപ്പെടുന്ന കച്ചവടക്കാർക്ക് മൂന്ന് വർഷത്തെ ലൈസൻസ് നൽകുന്നതാണ്. മെയിൽ, എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ കച്ചവടക്കാരുടെ സേവനം ലഭ്യമാകും. അതേസമയം, മഹാരാഷ്ട്രയിലെ 74 റെയിൽവേ സ്റ്റേഷനുകളിൽ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ എന്ന ആശയത്തിലുള്ള 79 സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്റ്റാളുകൾ സജ്ജീകരിച്ചിരിക്കുന്നത്. ബാഗുകൾ, തുകൽ ഉൽപ്പന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, മുള ഉൽപ്പന്നങ്ങൾ, അഗർബത്തി, പപ്പടം, അച്ചാർ തുടങ്ങിയ നിരവധി സാധനങ്ങൾ സ്റ്റാളുകളിൽ നിന്നും വാങ്ങാനാകും.

Also Read: കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button