MalappuramKeralaNattuvarthaLatest NewsNews

‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം, വിഷമിക്കേണ്ട’: ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: നവകേരള സദസിനിടെ എൻസിസി കേഡറ്റിന്റെ കൈ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് തട്ടിയത് വാർത്തയായിരുന്നു. സംഭവത്തിന് പിന്നാലെ, മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും എൻസിസി കേഡറ്റുമായ ജിന്റോ മുഖ്യമന്ത്രിയെ കാണാൻ നേരിട്ടെത്തി. മുഖ്യമന്ത്രിയെ കാണാൻ പിവി അൻവർ എംഎൽഎയുടെ വസതിയിൽ എത്തിയ ജിന്റോയെ വാത്സല്യത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

മുഖ്യമന്ത്രി കയ്യിൽ പിടിച്ചുകൊണ്ട് വിദ്യാർഥിയെ ആശ്വസിപ്പിച്ചു. ‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ മുഖ്യമന്ത്രി ജിന്റോയോട് പറഞ്ഞു. മുഖ്യമന്ത്രി ജിന്റോയ്ക്ക് പാർക്കർ പേന സമ്മാനമായി നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു.

വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസം, എസ്എഫ്ഐ ഇപ്പോഴെങ്കിലും പറയണം രാജാവ് നഗ്നനാണ്: ആന്‍ സെബാസ്റ്റ്യന്‍

മഞ്ചേരിയിലെ നവകേരള സദസ് വേദിയിൽ വച്ചായിരുന്നു സംഭവമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നൽകി കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മുഖത്ത് ജിന്റോയുടെ കൈ തട്ടിയത്. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായി കുനിഞ്ഞതും ജിന്റോയുടെ കൈ അദ്ദേഹത്തിന്റെ മുഖത്തു തട്ടുകയായിരുന്നു. മുഖ്യമന്ത്രി കണ്ണട ഊരി സീറ്റിലിരുന്ന് തൂവാലകൊണ്ട് അൽപനേരം കണ്ണു തുടച്ചു. ഇതിന്റെ വിഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button