Latest NewsKeralaNews

ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം: വിമർശനവുമായി പി രാജീവ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്. തനിക്ക് രാഷ്ട്രപതിയോടു മാത്രമേ ബാധ്യതയുള്ളൂവെന്ന് പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘നവകേരള സദസിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കണം’: കുസാറ്റ് രജിസ്ട്രാറുടെ സര്‍ക്കുലര്‍

ഇത് ഭരണഘടനാവിരുദ്ധവും കോടതിയെ അവഹേളിക്കലുമാണ്. രാഷ്ട്രപതിയെടുത്ത തീരുമാനം വരെ റദ്ദാക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. കണ്ണൂർ സർവകലാശാലാ വിസിയെ നിയമിച്ചത് ചാൻസലറാണ്. അതിനാൽ സർക്കാരിന്റെ നിയമനമല്ല, ചാൻസലറുടെ നിയമനമാണ് കോടതി റദ്ദാക്കിയത്. നിയമപരമായി നിലനിൽക്കുമോ എന്നുതോന്നിയ മൂന്ന് പ്രശ്നങ്ങളാണ് ഉയർന്നത്. ഇവയോട് കോടതിക്കും വ്യത്യസ്ത നിലപാടല്ല എന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം അറിയിച്ചു.

സമ്മർദത്തിന് വിധേയമായാണ് നിയമിച്ചതെന്ന് ഗവർണർ പറയുമ്പോൾ സ്വാഭാവികമായും സുപ്രീംകോടതിക്ക് അത് രേഖപ്പെടുത്തേണ്ടിവരും. താൻ കേസിൽ കക്ഷിയായിരുന്നില്ല എന്നാണ് ഗവർണർ പറയുന്നത്. റബർ സ്റ്റാമ്പല്ലെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നയാൾ സമ്മർദത്തിനുവഴങ്ങിയെന്ന് സ്വയം പറയുകയാണ്. ചാൻസലർക്കെതിരെയാണ് കോടതിയുടെ പരാമർശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്: സര്‍ക്കുലറുമായി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button