KeralaLatest NewsNews

ഡിസംബര്‍ 12ന് സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് അവധി

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഡിസംബര്‍ 12ന് സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ് (ചല്ലിവയല്‍), മടവൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (പുല്ലാളൂര്‍), മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് (പാറമ്മല്‍) എന്നിവിടങ്ങളിലാണ് ഡിസംബര്‍ 12നു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനെ തുടർന്നാണ് ആ വാര്‍ഡിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

read also: നവകേരളയാത്ര കാരണം ഭരണസ്തംഭനമാണെങ്കിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button