ThiruvananthapuramKeralaNattuvarthaLatest NewsNews

ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി: സംഭവം തിരുവനന്തപുരത്ത്

വെള്ളനാട് സ്വദേശി വിജയ് സുധാകരൻ(68) ആണ് ഭാര്യ വിജയ കുമാരി(62)യെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കിണറ്റിൽ ചാടിയത്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ(68) ആണ് ഭാര്യ വിജയ കുമാരി(62)യെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കിണറ്റിൽ ചാടിയത്.

Read Also : പങ്കാളികളുമായുള്ള ബന്ധത്തിൽ അവിശ്വസ്തത കാണിക്കുന്നത് എന്തുകൊണ്ട്: പ്രധാന കാരണങ്ങൾ അറിയാം

ഇന്ന് രാത്രി 8.30-ഓടെ ആണ് സംഭവമുണ്ടായത്. ഇവരെ വെട്ടിയതിന് ശേഷം വിജയ് സുധാകരൻ കിണറ്റിൽ ചാടുകയായിരുന്നു. വിജയകുമാരിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് അയൽക്കാർ പറയുന്നത്. ഏറെ കാലമായി ഇതിന് ചികിത്സ തേടിയിരുന്നു.

Read Also : പങ്കാളികളുമായുള്ള ബന്ധത്തിൽ അവിശ്വസ്തത കാണിക്കുന്നത് എന്തുകൊണ്ട്: പ്രധാന കാരണങ്ങൾ അറിയാം

അതേസമയം, കിണറ്റിൽ ചാടിയ വിജയ് സുധാകരനെ രക്ഷിച്ചു. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോ​ഗ്യനില ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button