Latest NewsIndia

‘കെസിആർ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിലയ്‌ക്കെടുക്കാൻ നോക്കുന്നു’: ആരോപണവുമായി ഡികെ ശിവകുമാർ

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു കോൺഗ്രസ് നേതാക്കളെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡികെ ശിവകുമാർ. കെസിആര്‍ തങ്ങളെ സമീപിച്ചതായി പല കോൺഗ്രസ് സ്ഥാനാർത്ഥികളും പാർട്ടിയെ അറിയിച്ചതായി ഡികെ ശിവകുമാർ പറഞ്ഞു.

ഒരു കോൺഗ്രസ് നേതാവിനെയും വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നും സംസ്ഥാനത്ത് പാർട്ടി മികച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഡി കെ പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പ് സമയത്ത് തെലങ്കാന ടീം മുഴുവൻ തങ്ങളോടൊപ്പമുണ്ടായിരുന്നു.

പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്ന ചുമതലയായതിനാൽ താൻ അവിടെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭയവുമില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസ് അനായാസം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിലവിൽ കോൺഗ്രസ് ആണ് മുന്നിട്ട് നിൽക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button