Latest NewsKeralaNews

വ്യാജ മിലിറ്ററി ഐഡി കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: വാഹനം വിൽക്കുവാനും വാങ്ങുന്നതിനും ഒഎൽഎക്‌സ് പോലുള്ള സേവനങ്ങളെ ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇതു വഴിയുള്ള തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ച് വരുന്നുണ്ട്
പട്ടാളക്കാരനാണെന്ന് തെറ്റ് ധരിപ്പിച്ച് തന്റെ വാഹനം മാർക്കറ്റ് നിലവാരത്തിലും കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്ക്ക് പരസ്യം ചെയ്യുന്നതാണ് ഈ തട്ടിപ്പുകാരുടെ സ്ഥിരം രീതി. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പോലീസ്.

Read Also: പിഞ്ചോമനകൾ റോഡിൽ അപ്രത്യക്ഷരാകാതിരിക്കാൻ മാർഗനിർദ്ദേശങ്ങളുമായി അധികൃതർ

താൻ ബാംഗ്ലൂർ മിലിറ്ററി ക്യാമ്പിൽ ആണ് ജോലി ചെയ്യുന്നത്. തനിക് പെട്ടെന്ന് കശ്മീരിലേക്ക് സ്ഥലമാറ്റം ലഭിച്ചു. താൻ പുതിയതായി വാങ്ങിച്ച ഫർണിച്ചർ/ വാഹനം കൊണ്ട് പോവാൻ ചിലവ് വരുന്നത് കൊണ്ട് ചെറിയ തുകക്ക് ഒഎൽഎക്‌സ് വഴി വിൽപ്പന നടത്തുകയാണ് എന്ന് പറയും. ഇതിന് വേണ്ടി വ്യാജ മിലിറ്ററി കാർഡ്, ക്യാന്റീൻ കാർഡ് എന്നിവ അയച്ചു തന്നു വിശ്വാസം പിടിച്ച് പറ്റും. പിന്നീട് കൊറിയർ ചാർജ് , ടാക്‌സ്, ജിഎസ്ടി, ട്രാൻസ്‌പോർട്ടേഷൻ ചാർജ് എന്നിവ പറഞ്ഞു ഒരു തുക കൈക്കലാക്കും. അവർ പറഞ്ഞ ദിവസവും നമ്മൾ ഓർഡർ ചെയ്ത സാധനം വീട്ടിൽ എത്തിയിട്ടില്ലെങ്കിൽ ആണ് കബളിപ്പിക്കപെട്ടു എന്ന് മനസ്സിലാവുക. ആപ്പോഴേക്കും ഈ തട്ടിപ്പുകാർ ഈ നമ്പറും നിങ്ങളെയും ഒഴിവാക്കി വേറെ ആളിനെ പറ്റിക്കാൻ പോയിട്ടുണ്ടാവുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Read Also: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം: താത്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ

shortlink

Related Articles

Post Your Comments

Related Articles


Back to top button