KeralaLatest NewsNews

രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുള്ളവരെയും വിയോജിപ്പുള്ളവരെയും അംഗീകരിക്കുന്ന സമീപനമാണ് കേരളത്തിന്റേത്: എം എ ബേബി

തിരുവനന്തപുരം: രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരെയും വിയോജിപ്പുകളുള്ളവരെയും അംഗീകരിക്കുന്ന ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക സമീപനമാണ് കേരളത്തിന്റേതെന്ന് സിപിഎം നേതാവ് എം എ ബേബി. പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയെ മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനായി തെരഞ്ഞെടുത്തതിനെ ചൊല്ലി ചില കോണുകളിൽ നിന്ന് ഉയർന്ന വിവാദങ്ങളിൽ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ബൈബിളിനു പകരം മറ്റൊരു മതഗ്രന്ഥം ആയിരുന്നെങ്കിൽ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ജോഷിക്ക് തല ഉണ്ടാവില്ല: കാസ

ഇടതു പക്ഷ വീക്ഷണങ്ങളോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ലോകസിനിമയിലെ മികച്ച ഒരു ചലച്ചിത്ര ആചാര്യനാണ്. സനൂസിക്ക് സനൂസിയുടേതായ അഭിപ്രായങ്ങളുണ്ടാവാം. യോജിപ്പുള്ളവരെ മാത്രമല്ല വിയോജിപ്പുള്ളവരെ കൂടി നാം കേൾക്കണം. സനൂസിക്ക് പറയാനുള്ളത് നാം കേൾക്കണം. അതിൽ നിന്ന് നല്ല വിമർശനങ്ങൾ ഉൾക്കൊള്ളണം. അല്ലാത്തവയെ തള്ളിക്കളയണം. കമ്യൂണിസത്തെപ്പറ്റി സനൂസി നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് 1998ൽ തന്നെ മാർക്സിസ്റ്റ് ചിന്തകൻ പി ഗോവിന്ദപിള്ള മറുപടി കൊടുത്തിട്ടുള്ളതാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

Read Also: ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്തിലേക്ക് കുതിപ്പ് തുടരുന്നു: യാത്ര വിജയകരമാണെന്ന് ഐഎസ്ആർഒ

shortlink

Related Articles

Post Your Comments

Related Articles


Back to top button