Latest NewsNewsIndia

ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂർത്തം: വന്ദേ ഭാരത് എക്സ്പ്രസിനോട് താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ

മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാസമയം 25 ശതമാനം മുതൽ 45 ശതമാനം വരെയാണ് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് ലഘൂകരിക്കാൻ കഴിയുന്നത്

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിനോട് താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ. നിരവധി രാജ്യങ്ങളാണ് വന്ദേ ഭാരത് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ രാജ്യമായ ചിലി, ടാൻസാനിയ, യൂറോപ്പിലെ ചില നഗരങ്ങൾ, തെക്കേ അമേരിക്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയാണ് നിലവിൽ വന്ദേ ഭാരതനായി ഇന്ത്യയെ സമീപിച്ചിട്ടുളളത്.

മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാസമയം 25 ശതമാനം മുതൽ 45 ശതമാനം വരെയാണ് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് ലഘൂകരിക്കാൻ കഴിയുന്നത്. വന്ദേ ഭാരതിന്റെ രൂപകൽപ്പനയും നിർമ്മാണവും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വച്ചാണ് നടക്കുന്നത്. കുറഞ്ഞ വിലയും, നിരവധി സവിശേഷതകളുമാണ് വന്ദേ ഭാരതിന്റെ ആകർഷണീയത. ഈ സവിശേഷതകൾ കാരണമാണ് വിദേശ രാജ്യങ്ങളിലും വന്ദേ ഭാരത് ചുരുങ്ങിയ കാലയളവിനുള്ളിൽ ചർച്ചാ വിഷയമായി മാറിയത്.

Also Read: ഹൈക്കോടതി വിമർശനം: നവകേരള സദസ്സിന്റെ വേദി മാറ്റി, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തില്ല

വന്ദേ ഭാരതിന്റെ കയറ്റുമതി സംബന്ധിച്ചും, സാങ്കേതികവിദ്യാ കൈമാറ്റം സംബന്ധിച്ചുമുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. ചില സാങ്കേതിക മാറ്റങ്ങൾക്ക് ശേഷം, വന്ദേ ഭാരത് ഉടൻ തന്നെ വിദേശ ട്രാക്കുകളിലും കാണാൻ സാധിക്കുമെന്നാണ് സൂചന. അതേസമയം, 2024 ഓടെ മൂന്നാം തലമുറ വന്ദേ ഭാരത് ട്രാക്കുകളിൽ ഓടിത്തുടങ്ങും. ഇതിനുശേഷം മാത്രമാണ് കയറ്റുമതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button