Latest NewsNewsIndia

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഒരു മരണം, 20 പേര്‍ക്ക് പരിക്ക്

ചെന്നൈ: ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. തമിഴ്നാട് ചെങ്കല്‍പേട്ടിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. 45 യാത്രക്കാരുമായി ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Read Also: പരാജയം ദൗര്‍ഭാഗ്യകരം: ‘കോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്ന് മുഹമ്മദ് റിയാസ്‌

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കനത്തെ മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ചെങ്കല്‍പേട്ട് ജില്ലയ്ക്കടുത്ത് പഴവേലിക്ക് മുന്‍പ് ചെന്നൈ-ട്രിച്ചി നാഷ്ണല്‍ ഹൈവേയില്‍ വെച്ചാണ് സംഭവം.
അപകടം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button