ThiruvananthapuramKeralaNattuvarthaLatest NewsNews

15 കിലോ വരുന്ന കഞ്ചാവുമായി നാലംഗസംഘം അറസ്റ്റിൽ

അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ, വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപ്പള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനക്കെത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവുമായി നാലംഗസംഘം അറസ്റ്റിൽ. അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ, വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപ്പള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also : പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ര്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക­​യ­​റി രണ്ടുപേർക്ക് ​ദാരുണാന്ത്യം

അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ എത്തിച്ച ശേഷം തമ്പാനൂർ റയിൽവേ സ്റ്റേഷന് പുറത്ത് പവർ ഹൗസ് റോഡിൽവെച്ച് രണ്ട് ഓട്ടോറിക്ഷകളിലായി ബീമാപ്പള്ളിയിലേക്ക് കടത്തുന്നതിനിടയിലാണ് നാലുപേരും പിടിയിലാകുന്നത്.

Read Also : വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരൻ

അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ ടി. അനികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button