Latest NewsIndia

‘പാർലമെന്റിനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേദിയാക്കരുത്, പരാജയത്തിൽ നിന്ന് പഠിക്കണം’- പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ആശ്വാസം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണമെന്നും പാർലമെന്റിനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണം ഉണ്ടായാല്‍ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി കൂട്ടിച്ചേർത്തു.

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ജനങ്ങള്‍ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിനാണ്. പാർലമെന്‍റില്‍ ഗുണപരമായ ചർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തെ രാജ്യം തള്ളിക്കളഞ്ഞു. പ്രതിപക്ഷം പരാജയത്തില്‍ നിന്ന് പഠിക്കണം. പാര്‍ലമെന്‍റിനെ പ്രതിപക്ഷം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേദിയാക്കരുത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലുള്ള നിരാശ പാർലമെന്‍റില്‍ പ്രകടപ്പിക്കരുതെന്നും മോദി പറഞ്ഞു. അതേസമയം, പാ‍ർലമെൻ്റ് ചേരുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button