KeralaLatest NewsNews

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വീഴരുത്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ ഇതിൽ പലതും തട്ടിപ്പ് ആയിരിക്കും എന്നതാണ് സത്യം. ഇത്തരത്തിലുള്ള വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പോലീസ്.

Read Also: വളര്‍ത്തുപൂച്ചയുടെ കടിയേറ്റ് അധ്യാപകനും മകനും മരിച്ചു, നാടിന് നൊമ്പരമായി ഇരുവരുടേയും വേര്‍പാട്

ജോലി അവസരങ്ങൾ ഇൻറർനെറ്റിൽ തിരയുന്നവരുടെയും പണത്തിന് ആവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടർന്ന് അവരെ ബന്ധപ്പെട്ട് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകുന്നു. ഇതിൽ വീഴുന്നവരുടെ കയ്യിൽ നിന്ന് ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യവിവരങ്ങളും വാങ്ങുകയോ രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ തുക ആവശ്യപ്പെടുകയോ ചെയ്യുന്നു. ചില അവസരങ്ങളിൽ എന്തെങ്കിലും ജോലി നൽകുമെങ്കിലും പ്രതിഫലമായി വളരെ കുറഞ്ഞ തുക നൽകുകയോ പണം നൽകാതിരിക്കുകയോ ചെയ്യുന്നു.

നിതാന്തജാഗ്രത പുലർത്തിയാൽ മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ വിശദവിവരങ്ങൾ ശേഖരിച്ച് അത് ഇന്റർനെറ്റിൽ അന്വേഷിക്കുക. സ്ഥാപനത്തിന്റെ സ്ഥലം മനസ്സിലാക്കി ഗൂഗിൾ മാപ്പ് വഴി അങ്ങനെ ഒരു ഓഫീസ് ഉണ്ടോയെന്ന് മനസ്സിലാക്കുക. ഇതൊക്കെയാണ് സ്ഥാപനത്തിന്റെ ആധികാരികത മനസ്സിലാക്കാനുള്ള വഴി.സ്ഥാപനത്തിന്റെ പേര് ഇന്റർനെറ്റിൽ തിരയുമ്പോൾ നിങ്ങൾ വ്യാജവെബ്‌സൈറ്റിലേയ്ക്ക് നയിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കണം. തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക. ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല: പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button