KeralaLatest NewsNews

ജന്മനാ അന്ധനായ മണികണ്ഠന് സഹായഹസ്തവുമായി സുരേഷ് ഗോപി: വീട് നിർമ്മിക്കാൻ പണം കൈമാറി

തൃശൂർ: ജന്മനാ അന്ധനായ മണികണ്ഠന് സഹായഹസ്തവുമായി സുരേഷ് ഗോപി. മണികണ്ഠന് വീട് നിർമ്മിക്കാൻ സുരേഷ് ഗോപി പണം കൈമാറി. സ്വന്തമായി വീടില്ലാത്ത മണികണ്ഠന്റെ ദുരിത ജീവിതം തിരിച്ചറിഞ്ഞപ്പോൾ തന്നെ വീട് നിർമ്മിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വാക്ക് പറഞ്ഞിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.

Read Also: 2023ലെ ഏറ്റവും ജനപ്രിയ സിനിമയുടെ പട്ടികയിൽ വിവാദ ചിത്രം കേരള സ്റ്റോറിയും

മണികണ്ഠന് വീട് വെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്കാണ് സുരേഷ് ഗോപി പണം നൽകിയത്. ഇന്ന് വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട പടിയൂരിൽ നടന്ന പരിപാടിയിൽ വച്ചാണ് അദ്ദേഹം മണികണ്ഠന് ചെക്ക് കൈമാറിയത്.

Read Also: മൈചോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ അഞ്ചു മരണം, നഗരം മൈചോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ അഞ്ചു മരണം, നഗരം വെള്ളത്തിനടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button