MalappuramKeralaNattuvarthaLatest NewsNews

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം

പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്

മലപ്പുറം: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്.

Read Also : വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍ കടകളില്‍ ദീപാലങ്കാരം വേണം

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടി വീണ ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : രേഖാചിത്രത്തിലെ ആളെ അറിയുന്നവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് ക്രൈംബ്രാഞ്ച്: 16കാരന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം രാത്രി ഒമ്പതോടെ കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരൻ: സജൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button