Latest NewsNewsIndia

കശ്മീരില്‍ വാഹനാപകടം: 5 മരണം, മരിച്ചവരില്‍ 4 പേര്‍ മലയാളികള്‍

അപകടത്തില്‍പ്പെട്ടത് വിനോദയാത്രയ്ക്ക് എത്തിയവര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ
അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു. ശ്രീനഗര്‍ ലേ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button