Latest NewsNewsIndia

തമിഴ്‌നാടിന്റെ ഹൃദയത്തില്‍ തൊട്ട കരുതല്‍, പിണറായി വിജയനെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ വിശേഷിപ്പിച്ചത് ഇങ്ങനെ

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ കേരളത്തിന്റെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് സ്റ്റാലിന്‍ നന്ദി അറിയിച്ചത്. തമിഴ്‌നാടിന്റെ ഹൃദയത്തില്‍ തൊട്ട കരുതലെന്നാണ് കേരളത്തിന്റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിന്‍ വിശേഷിപ്പിച്ചത്.

Read Also: വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി നൽകുന്നത് സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിന് അനുമതി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുന്ന തമിഴ്‌നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയത്. ‘തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്’. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നടക്കം മുഖ്യമന്ത്രി പിണറായി അഭ്യര്‍ത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button