Latest NewsNewsMobile PhoneTechnology

കിടിലൻ ഫീച്ചറുകൾ, തരംഗമായി വൺപ്ലസ് 12! ആദ്യമെത്തിയത് ഈ വിപണിയിൽ

ഡോൾബി വിഷൻ, HDR 10+, HDR വിവിഡ് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്

ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. ഇത്തവണ വൺപ്ലസ് 12 എന്ന ഹാൻഡ്സെറ്റാണ് കമ്പനി പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. വൺപ്ലസ് 12 ചൈനീസ് വിപണിയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നതെങ്കിലും, അടുത്ത വർഷം ആദ്യ വാരത്തോടെ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുന്നതാണ്. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളെ കുറിച്ച് അറിയാം.

വൺപ്ലസ് 12-ൽ BOEയുമായി ചേർന്ന് 2K AMOLED LTPO സ്‌ക്രീനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡോൾബി വിഷൻ, HDR 10+, HDR വിവിഡ് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. 120 ഹെർട്സാണ് ഫോണിന്റെ റീഫ്രെഷ് റേറ്റ്. 4,500 nits ബ്രൈറ്റ്നെസുള്ള ഡിസ്പ്ലേയോടെ വരുന്നതിനാൽ വൺപ്ലസ് 12 ഇതുവരെ വന്നിട്ടുള്ള ഫോണുകളിൽ വച്ച് മികച്ച ഹാൻഡ്സെറ്റ് തന്നെയാണ്. എക്കാലത്തെയും ഏറ്റവും വേഗതയേറിയ ചിപ്സെറ്റായ ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 48 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വൺപ്ലസ് 12 സ്മാർട്ട്ഫോണുകളുടെ ചൈനയിലെ വിപണി വില 4,299 യുവാനാണ്.

Also Read: ഡോ. ഷഹനയുടെ ആത്മഹത്യ: കുറ്റാരോപിതനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി പിജി ഡോക്ടർമാരുടെ സംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button