Latest NewsKeralaNews

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വാർഷികം: പൊതുസമ്മേളനം ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി.) പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം 9 ന് വൈകിട്ട് 5ന് മാസ്‌കറ്റ് ഹോട്ടലിൽ നടക്കും. കേരള ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. കെഎടി ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് സി കെ അബ്ദുൾ റഹിം അദ്ധ്യക്ഷത വഹിക്കും.

Read Also: ‘സജ്‌നയ്ക്ക് അത്ര സ്വാതന്ത്ര്യം കൊടുക്കാന്‍ എനിക്കാവില്ല, അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല’: ഫിറോസ് ഖാന്‍

സുപ്രിംകോടതി മുൻ ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യാതിഥിയാകും. അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണകുറുപ്പ്, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. മനു എസ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. റ്റി എ ഷാജി, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിക്കും.

Read Also: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button