Latest NewsNewsIndia

കശ്മീരില്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ സ്വത്തുക്കള്‍
ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. പുല്‍വാമ ജില്ലയിലെ അവന്തിപോറ മേഖലയിലുള്ള ഭീകരരുടെ രണ്ട് വീടുകളും വസ്തുവുമാണ് എന്‍ഐഎ കണ്ടുകെട്ടിയത്.

ഖുര്‍ഷിദ് അഹമ്മദ് ഭട്ടിന്റെയും അഞ്ച് സഹോദരന്മാരുടെയും ഉടമസ്ഥതയിലുള്ള വസ്തുവും ഒരു ഇരുനില, ഒറ്റനില വീടുകളുമാണ്‌ കണ്ടുകെട്ടിയത്.

‘ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, സര്‍വേ നമ്പര്‍ 722,723, 724 എന്നിവയ്ക്ക് കീഴില്‍ ചുര്‍സൂ വില്ലേജില്‍ വരുന്ന ഈ വസ്തുവകകള്‍ എന്‍ഐഎ കണ്ടുകെട്ടി. ഗുലാം മുഹമ്മദ് എന്ന വ്യക്തിയുടെ മക്കളായ ഖുര്‍ഷീദ് അഹമ്മദ് ഭട്ട്, ഖുര്‍ഷീദ് ആലം ഭട്ട്, സൂര്യ എന്നിവരുടെ വസ്തുക്കളാണിത്. ജമ്മു കശ്മീരിലെ എന്‍ഐഎയുടെ പ്രത്യേക കോടതിയുടെ നിര്‍ദ്ദേശ പ്രകാരം യുഎപിഎ വകുപ്പുകള്‍ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.’ – എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button