KeralaLatest NewsNews

അന്ന് കുടുങ്ങിയത് മലയിൽ, ഇന്ന് ലോക്കപ്പിനകത്തും; അഗ്നിശമന സേനയെയും പോലീസിനെയും 1 മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു

പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു കാനിക്കുളത്തെ ബന്ധു വീട്ടിൽ നടത്തിയ പരാക്രമങ്ങള്‍ കണ്ട് ഞെട്ടി പോലീസ്. പോലീസിനെയും അഗ്നിശമന സേനയെയും ഒരു മണിക്കൂറിലധികമാണ് ബാബു മുൾമുനയിൽ നിർത്തിയത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് ബാബു, പോളിടെക്നിക്ക് സമീപം മരുത് റോഡ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീട്ടിൽ അക്രമാസക്തനായി നില്‍ക്കുകയാണെന്ന് വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.

മുറിക്കുള്ളില്‍ ഉപകരണങ്ങളെല്ലാം തല്ലിപ്പൊളിച്ച് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വീടിന് മൊത്തം കത്തിക്കും എന്നും ഭീഷണിപ്പെടുത്തി ഭീകരാവസ്ഥയിൽ ബാബു നിൽക്കുന്നു എന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഇവരെ കണ്ടതോടെ ബാബു കൂടുതല്‍ അക്രമാസക്തനായി. സ്വന്തം കൈ കൊണ്ട് ജനലിന്റെ ഗ്ലാസ് ജില്ലകൾ ഇടിച്ചു പൊട്ടിക്കുകയും പൊട്ടിയ ഗ്ലാസ് കഷണങ്ങൾ സേനാംഗങ്ങളുടെ നേരെ വലിച്ചെറിയുകയും ചെയ്തു.

കളക്ടറും മറ്റ് മേലുദ്യോഗസ്ഥരും എല്ലാവരും സംഭവസ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട ബാബു എല്ലാവരെയും അസഭ്യം പറയുകയും ചെയ്തു. മുറിക്കുള്ളില്‍ ഗ്യാസ് സിലിണ്ടർ ഉള്ളതിനാല്‍ വലിയ അപകടങ്ങള്‍ ഒഴുവാക്കുന്നതിനായി പാലക്കാട് നിലയത്തിലെ ജീവനക്കാര്‍ എത്തുന്നത് വരെ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ ബാബുവിനോട് നയപരമായ ഓരോ കാര്യങ്ങൾ സംസാരിച്ച് നിൽക്കുകയായിരുന്നു. ഏകദേശം ഒന്നൊന്നര മണിക്കൂർ ഓളം ഇത്തരത്തിൽ സംസാരം തുടര്‍ന്നു. ഒടുവിൽ പാലക്കാട് നിലയത്തിലെ ജീവനക്കാരും സംഭവസ്ഥലത്ത് എത്തിയോടെ വാതിൽ ചവിട്ടി തുറന്നു എല്ലാവരും കൂടെ ഇരച്ചുകയറി ബാബുവിനെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button