KollamLatest NewsKeralaNattuvarthaNews

ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ലെ ബേ​ക്ക​റി​യി​ലെ മോ​ഷ​ണം: പ്രതി പിടിയിൽ

ശൂ​ര​നാ​ട് തെ​ക്ക് ഇ​ഞ്ച​ക്കാ​ട് ക​ക്കാ​ക്കു​ന്ന് കാ​ർ​ത്തി​ക​ഭ​വ​ന​ത്തി​ൽ മ​ത്തി​ക്ക​ണ്ണ​ൻ എ​ന്ന ശ്രീ​ജി​ത്തി(21)നെ ആ​ണ് ശാ​സ്താം​കോ​ട്ട പൊ​ലീ​സ് പി​ടി​കൂടിയ​ത്

ശാ​സ്താം​കോ​ട്ട: ക​ഴി​ഞ്ഞ​മാ​സം നാ​ലി​ന് പു​ല​ർ​ച്ച ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ലെ ബേ​ക്ക​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി അറസ്റ്റിൽ. ശൂ​ര​നാ​ട് തെ​ക്ക് ഇ​ഞ്ച​ക്കാ​ട് ക​ക്കാ​ക്കു​ന്ന് കാ​ർ​ത്തി​ക​ഭ​വ​ന​ത്തി​ൽ മ​ത്തി​ക്ക​ണ്ണ​ൻ എ​ന്ന ശ്രീ​ജി​ത്തി(21)നെ ആ​ണ് ശാ​സ്താം​കോ​ട്ട പൊ​ലീ​സ് പി​ടി​കൂടിയ​ത്.

ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​വു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ്​ ഇ​യാ​ൾ.​ ആ​ദ്യം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സു​ന്ദ​ര​മൂ​ർ​ത്തി​യെ​യും ച​വ​റ മു​കു​ന്ദ​പു​രം സ്വ​ദേ​ശി അ​നീ​ഷി​നെ​യും ശാ​സ്താം​കോ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read Also : പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം: വിമർശനവുമായി ബൃന്ദ കാരാട്ട്

ഭ​ര​ണി​ക്കാ​വ് ബേ​ക്ക​റി​യി​ൽ ​നി​ന്ന്​ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ​യും ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും മോ​ഷ്​​ടി​ച്ചി​രു​ന്നു. ബേ​ക്ക​റി​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി മേ​ശ കു​ത്തി​ത്തു​റ​ന്നാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. മൊ​ബൈ​ൽ കാ​ളു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു.

ശാ​സ്താം​കോ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ന​വാ​സ്, എ.​എ​സ്.​ഐ ശ്രീ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ഷോ​ബി​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button