KeralaLatest NewsNews

വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർത്തില്ലേ? സമയപരിധി ഇന്ന് അവസാനിക്കും

ഈ വർഷം ഒക്ടോബർ 27നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലേക്ക് അപേക്ഷിക്കാനാണ് പൗരന്മാർക്ക് ഇന്ന് കൂടി അവസരം ലഭിക്കുക. പേര് ചേർക്കുന്നതിനോടൊപ്പം, തിരുത്തലുകൾ വരുത്താനും കഴിയുന്നതാണ്. കൂടാതെ, കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരെയും, സ്ഥിര താമസമില്ലാത്തവരെയും ഒഴിവാക്കുന്നതിന് ഇന്ന് കൂടി അവസരം ഉണ്ടായിരിക്കും.

ഈ വർഷം ഒക്ടോബർ 27നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങൾക്ക് ഈ പട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നിന്നോ, ഓൺലൈനായോ പരിശോധിക്കാവുന്നതാണ്. പേര് ചേർക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ voters.eci.gov.in എന്ന വെബ്സൈറ്റിലൂടെയും, Voter Helpline മൊബൈൽ ആപ്ലിക്കേഷനിലൂടെയും അപേക്ഷ സമർപ്പിക്കാനാകും. മുഴുവൻ അപേക്ഷയും ലഭിച്ച് കഴിഞ്ഞാൽ 2024 ജനുവരി 5-ന് അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്നതാണ്.

Also Read: വെള്ളം കുടിക്കുന്നിതിനിടെ തേനീച്ചയെ വിഴുങ്ങി; നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റു, യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button