Latest NewsNewsIndia

ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ: സോണിയാ ഗാന്ധിയ്ക്ക് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം സോണിയ ഗാന്ധിയ്ക്ക് ആശംസകൾ നേർന്നത്.

Read Also: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി: ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ശശി തരൂർ എംപി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവരും സോണിയാ ഗാന്ധിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അക്ഷീണ വക്താവ് എന്നാണ് ഖാർഗെ സോണിയ ഗാന്ധിയ്ക്ക് നൽകിയ വിശേഷണം.

കോൺഗ്രസിനെ സോണിയ ഗാന്ധി മികച്ച രീതിയിൽ നയിച്ചിട്ടുണ്ടെന്നും നേതാക്കൾക്കും പ്രവർത്തകർക്കും പ്രചോദനമായി തുടരുന്നുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.

Read Also: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ഉദ്യോഗാർത്ഥിയെ തടഞ്ഞ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറിന് സസ്‌പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button