KeralaLatest NewsNews

16 കാരിയെ ബലാത്സംഗത്തിനിരയാക്കി, 42കാരന്‍ അറസ്റ്റില്‍

കോഴിക്കോട്:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 42കാരന്‍ അറസ്റ്റില്‍. അബൂബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Read Also: 100 ദിവസം നീണ്ടുനില്‍ക്കുന്ന ചുമയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍

തമിഴ്നാട് സ്വദേശിനിയായ 16-കാരി കണ്ണൂര്‍ മാഹിയിലാണ് താമസിക്കുന്നത്. ഇവിടെ നിന്നും കുട്ടിയെ പരിചയപ്പെട്ട അബൂബക്കര്‍ മുറി വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോക്സോ വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തായി പോലീസ് അറിയിച്ചു. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button