Latest NewsNewsIndia

‘മുത്തലാഖ് മുതൽ ആർട്ടിക്കിൾ 370 വരെ, എല്ലാ കേസിലും തോറ്റ് തൊപ്പിയിടുന്ന സീനിയർ വക്കീൽ – കപിൽ സിബൽ’: സന്ദീപ് വാര്യർ

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സീനിയർ അഭിഭാഷകൻ കപിൽ സിബലിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. മുത്തലാഖ് മുതൽ ആർട്ടിക്കിൾ 370 വരെയുള്ള കേസുകളിൽ അദ്ദേഹം തോൽവി അറിയുകയായിരുന്നു. ഇതിനെയാണ് സന്ദീപ് വാര്യർ പരിഹസിച്ചത്.

‘മുത്തലാഖ് കേസ് തോറ്റു , അയോധ്യ കേസ് തോറ്റു , റാഫേൽ കേസ് തോറ്റു , ആർഎസ്‌എസ്‌ രാഹുൽ ഗാന്ധി കേസിൽ തോറ്റു , ആർട്ടിക്കിൾ 370 കേസിൽ തോറ്റ് തൊപ്പിയിട്ടു. കപിൽ സിബൽ … സീനിയർ വക്കീൽ .. ഒരു കൊഞ്ഞാണൻ’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടി ബഹു സുപ്രീം കോടതി ശരി വച്ചിരിക്കുന്നുവെന്നും നെഹ്റു തെറ്റും മോദി ശരിയുമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആർട്ടിക്കിൾ 370 ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനുള്ള താൽക്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി വിധിച്ചു. 2024 സെപ്‌റ്റംബറിൽ കേന്ദ്രഭരണപ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. 2019-ൽ ജമ്മു കശ്മീരിൽ നിന്ന് ലഡാക്ക് കേന്ദ്രഭരണ പ്രദേശം വിഭജിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ സാധുത സുപ്രീം കോടതി ശരിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button