Latest NewsNewsIndia

‘നട്ടെല്ലുള്ളവർ രാജ്യം ഭരിച്ചാൽ ഇതാകും സംഭവിക്കുക, വോട്ട് ബാങ്ക് അല്ല അവർക്ക് വലുത്’: ജിതിൻ കെ ജേക്കബ് എഴുതുന്നു

കൊച്ചി: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടി അംഗീകരിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. കേന്ദ്ര നടപടി ഇന്ത്യയെ വിഭജിക്കാനും, കശ്മീരിനെ എന്നും ഒരു തീവ്രവാദ കേന്ദ്രമാക്കി നിലനിർത്താനും ആഗ്രഹിച്ചിരുന്നവർ നൽകിയ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയ വിധിപ്രസ്‍താവന ഏറെ ശ്രദ്ധേയമാണെന്ന് ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

‘ഇത്രയും കാലം വോട്ട് ബാങ്ക് പേടിച്ചും, ഇസ്ലാമിക ഭീകരവാദികളെ ഭയന്നും 370 ആം വകുപ്പ് എന്ന താൽക്കാലിക വകുപ്പ് എടുത്ത് കളയാതെ കശ്മീരിനെ തീവ്രവാദികളുടെ നിയന്ത്രണത്തിൽ ആക്കുകയും, ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ വംശഹത്യയിലേക്ക് തള്ളി വിട്ടവരും ഇപ്പോഴും 370 ആം വകുപ്പ് എടുത്തു കളഞ്ഞതിനെ എതിർക്കുന്നു എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്നത്’, ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ ഇന്ത്യയെ വിഭജിക്കാനും, കശ്മീരിനെ എന്നും ഒരു തീവ്രവാദ കേന്ദ്രമാക്കി നിലനിർത്താനും ആഗ്രഹിച്ചിരുന്നവർ നൽകിയ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയ വിധിപ്രസ്‍താവന ഏറെ ശ്രദ്ധേയമാണ്.
”370–ാം വകുപ്പ് താൽക്കാലികമായിരുന്നുവെന്നും 370–ാം വകുപ്പ് ഏർപ്പെടുത്തിയത് യുദ്ധസാഹചര്യത്തിലായിരുന്നുവെന്നും സുപ്രീം കോടതി വിധി പറഞ്ഞു”.
അതായത് October 17, 1949 ൽ ഇന്ത്യൻ ഭരണഘടനയിൽ കൊണ്ടുവന്ന കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370–ാം വകുപ്പ് താൽക്കാലികം മാത്രം ആയിരുന്നു…! പക്ഷെ അത് കഴിഞ്ഞ് 60 കൊല്ലത്തോളം രാജ്യം ഭരിച്ചവർക്ക് ആ വകുപ്പ് എടുത്ത് കളയാൻ ഉള്ള നട്ടെല്ല് ഇല്ലായിരുന്നു.
370–ാം വകുപ്പ് എടുത്തു കളഞ്ഞാൽ കശ്മീർ കത്തും, കശ്മീരിൽ പിന്നെ കാല് കുത്താൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞുള്ള കശ്മീരിലെ തീവ്രവാദികളുടെയും, കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപിരിയ്ക്കാൻ നോക്കുന്ന അവിടുത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെയും ഭീഷണി പേടിച്ച് ഇരുന്നപ്പോൾ കശ്മീരിൽ തീവ്രവാദികൾ അഴിഞ്ഞാടി.
കശ്മീരി പണ്ഡിറ്റുകളെ കശ്മീരിലെ ഇസ്ലാമിക ഭീകരർ കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, വംശഹത്യ ചെയ്യുകയും ചെയ്തപ്പോൾ പോലും നമ്മുടെ ഭരണാധികാരികൾ കയ്യും കെട്ടി നോക്കി നിന്നു. ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾക്ക് പിറന്ന നാട് ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നതൊക്കെ ചരിത്രം.
വോട്ട് ബാങ്കിനെയും, ഇസ്ലാമിക തീവ്രവാദികളെയും പേടിച്ച് രാജ്യ താൽപ്പര്യം ബലികഴിച്ചവർ, 370 ആം വകുപ്പ് എടുത്ത് കളഞ്ഞപ്പോൾ അതിനെതിരെ ഉറഞ്ഞു തുള്ളി എന്നോർക്കണം. അതായത് ഇത്രയും കാലം കശ്മീരിൽ തീവ്രവാദം വളർത്തിയത് 60 കൊല്ലം രാജ്യം ഭരിച്ചവർ തന്നെ ആയിരുന്നു.
370–ാം വകുപ്പ് എടുത്തു കളഞ്ഞാൽ കശ്മീർ കത്തും, കശ്മീരിൽ പിന്നെ കാല് കുത്താൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞവനൊക്കെ ഇപ്പോഴും അവിടെ ഉണ്ട്. എന്തേ ഒരുത്തനും ഇപ്പോൾ കശ്മീർ കത്തിക്കേണ്ടേ? കശ്മീരിൽ കാല് കുത്തിക്കില്ല, ഇന്ത്യൻ പാതക ഉയർത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞവനൊക്കെ കഴിഞ്ഞ ഓഗസ്റ്റ് 15 ന് കശ്മീരിൽ ദേശീയ പതാക ഉയർത്തിയപ്പോൾ ജയ് ഹിന്ദ് വിളിച്ചതും നമ്മൾ കണ്ടതാണ്.
അതായത് രാജ്യ താൽപ്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ ഒരു തീവ്രവാദവും ഉണ്ടാകില്ല. വോട്ട് ബാങ്കും, പ്രീണന രാഷ്ട്രീയവും കൊണ്ട് രാജ്യ താൽപ്പര്യം ബലികഴിച്ചപ്പോൾ കശ്മീരിൽ ഇന്ത്യക്ക് നഷ്ടമായത് പതിനായിരകണക്കിന് വീര സൈനികരെ ആണ്. സാമ്പത്തീക നഷ്ടം വേറെ..
ഇത്രയും കാലം വോട്ട് ബാങ്ക് പേടിച്ചും, ഇസ്ലാമിക ഭീകര വാദികളെ ഭയന്നും 370 ആം വകുപ്പ് എന്ന താൽക്കാലിക വകുപ്പ് എടുത്ത് കളയാതെ കശ്മീരിനെ തീവ്രവാദികളുടെ നിയന്ത്രണത്തിൽ ആക്കുകയും, ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ വംശഹത്യയിലേക്ക് തള്ളി വിട്ടവരും ഇപ്പോഴും 370 ആം വകുപ്പ് എടുത്തു കളഞ്ഞതിനെ എതിർക്കുന്നു എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്നത്.
കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കശ്മീരിൽ വീണ്ടും പ്രത്യേക അധികാരങ്ങൾ തിരിച്ചു കൊണ്ടുവരും എന്ന് രാഹുൽ ഗാന്ധി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അതായത് കശ്മീർ തീവ്രവാദികളുടെ നിയന്ത്രണത്തിൽ നിന്ന് മാറുന്നതും, കശ്മീരിൽ സമാധാനം ഉണ്ടാകുന്നതും പലർക്കും ആലോചിക്കാൻ പോലും കഴിയുന്നില്ല.
നട്ടെല്ലുള്ളവർ രാജ്യം ഭരിച്ചാൽ ഇതാകും സംഭവിക്കുക. രാജ്യമാണ് അവര്ക്ക് വലുത്, അല്ലാതെ വോട്ട് ബാങ്ക് അല്ല. കോൺഗ്രസിന്റെ വോട്ട് ബാങ്ക് – പ്രീണന ഭരണം കാരണം ഇന്ത്യക്ക് ഉണ്ടായ നഷ്ടത്തിന് കോൺഗ്രസ്‌ ഇന്ത്യക്കാരോട് മാപ്പ് പറയണം എന്ന് പറയുന്നില്ല, കാരണം അധികാരം കിട്ടിയാൽ വീണ്ടും
370 ആം വകുപ്പ് പുനസ്ഥാപിച്ച് കശ്മീരിനെ വീണ്ടും പഴയ കശ്മീർ ആക്കും, അതായത് വീണ്ടും തീവ്രവാദം കൊണ്ടും വരും എന്ന് കോൺഗ്രസും സഖ്യ കക്ഷികളും പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ മാപ്പ് പറയുന്നതിൽ പ്രസക്തിയില്ല..
അങ്ങനെ ഇന്ത്യയെ ബാധിച്ചിരുന്ന ഒരു കാൻസറിനെ കൂടി ഇന്ത്യ തുടച്ചു നീക്കി. ആ ക്യാൻസറിനെ വീണ്ടും തിരിച്ചു കൊണ്ടുവരും എന്ന് പ്രഖ്യാപിച്ചിരിക്കുന്നവരെ കൂടി തുടച്ചു നീക്കിയെ തീരൂ. 2024 ൽ ഇന്ത്യൻ ജനത തിരഞ്ഞെടുപ്പിലൂടെ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ആ ക്യാൻസർ വാഹികളെ കൂടി തുടച്ചു നീക്കും എന്നുറപ്പാണ്. അപ്പോഴേ എല്ലാം പൂർണമാകൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button