KeralaLatest NewsNews

മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി:സന്ദീപ് വാചസ്പതി

ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന മുഹമ്മദ് റിയാസിന്റെ പ്രസ്താവന കലാപത്തിന് ആഹ്വാനം നല്‍കുന്നതിന് തുല്യം, റിയാസിന്റെ വാക്കുകള്‍ എല്ലാവരേയും ഞെട്ടിക്കുന്നത്

ആലപ്പുഴ: ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന കലാപത്തിന് ആഹ്വാനം നല്‍കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. റിയാസിന്റെ വാക്കുകള്‍ ഏതൊരു ജനാധിപത്യ വിശ്വാസിയേയും ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Read Also: മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നെ​ത്തി​യ​വ​രെ മ​ർ​ദി​ച്ചു: പി​താ​വും മ​ക​നും അ​റ​സ്റ്റി​ൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായില്‍ നിന്ന് വീഴാന്‍ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തില്‍ ഒരു മന്ത്രി സംസാരിക്കാന്‍ പാടില്ല. മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവര്‍ണറെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയതിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുകയും ചെയ്യും’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button