KeralaLatest NewsIndia

ശബരിമല ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ മുറിയെടുത്ത അയ്യപ്പഭക്തർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരിച്ചുനൽകും

തിരുവനന്തപുരം: ശബരിമലയിലെ ദേവസ്വം ഗസ്റ്റ് ഹൌസുകളിൽ താമസിക്കുമ്പോൾ അടച്ച സെക്യൂരിറ്റ് ഡെപ്പോസിറ്റ് ഉടൻ കിട്ടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജി ബൈജു. രണ്ടുവർഷം അടച്ച പണം തിരിച്ചുകൊടുക്കാൻ ഉണ്ടെന്നും ജീവനക്കാരെ നിയമിച്ച് കിട്ടാത്തവർക്ക് ഉടൻ കൊടുക്കാമെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.

നൂറുകണക്കിന് അയ്യപ്പഭക്തർക്ക് പണം തിരിച്ചുകിട്ടാത്ത വാർത്ത ഒരു ചാനൽ ആണ് പുറത്തുകൊണ്ടുവന്നത്. അയ്യപ്പഭക്തർക്ക് തിരിച്ചുകിട്ടേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് വർഷങ്ങളായി കിട്ടാത്ത വാർത്ത ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനാണ് പുറത്തു വന്നത്. വാർത്തയ്ക്ക് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയത്തിൽ ഇടപെട്ടു. ഗൗരവമുള്ള വിഷയമായതിനാൽ ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച് പരിശോധന നടത്തി.

കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരെ കൂടി ഉൾപ്പെടുത്തി ഉടൻ പണം കൊടുത്ത് തീർക്കാനുള്ള നടപടി എടുക്കുമെന്നും സെക്രട്ടറി പറഞ്ഞു. നൂറുകണക്കിന് അയ്യപ്പഭക്തർക്കാണ് രണ്ടുവർഷത്തെ സെക്ര്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുകിട്ടാനുള്ളത്. ദേവസ്വം ബോർഡ് ഗസ്റ്റ് ഹൌസുകളിൽ താമസിക്കാൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി കൊടുത്ത പണം ഇനി എല്ലാവർക്കും തിരിച്ചു കിട്ടുമെന്ന് ഉറപ്പായി.കൊവിഡ് സമയത്താണ് സോഫ്റ്റ് വെയർ സാങ്കേതിക തകരാർ ഉണ്ടായതെന്നും ഉടൻ തിരിച്ചുകൊടുക്കുമെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button